Uncategorized

ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായുളള ഏഴാമത്തെ വിമാനവും തുര്‍ക്കിയില്‍ എത്തിച്ചേര്‍ന്നു

“Manju”

ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായുളള ഏഴാമത്തെ വിമാനവും തുർക്കിയിൽ എത്തിച്ചേർന്നു;  രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യൻ മെഡിക്കൽ സംഘം
ഇസ്താംബൂള്‍: ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുര്‍ക്കിയില്‍ എത്തിച്ചേര്‍ന്നു.
13 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും, മരുന്നുകളും ദുരന്ത ബാധിതര്‍ക്കായുളള 24 ടണ്‍ ആവശ്യ വസ്തുകളും ദുരന്തഭൂമിയില്‍ ഇതിനോടകം എത്തിച്ചു കഴിഞ്ഞു.നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുട ആറ് വിമാനങ്ങളാണ് ദുരന്തസ്ഥലത്തേക്ക് എത്തി ചേര്‍ന്നത്.
ഇന്ത്യന്‍ സേന തുര്‍ക്കിയില്‍ താത്കാലികമായി സജ്ജീകരിച്ച ആശുപത്രിയില്‍ ദിനംപ്രതി 400-ല്‍ അധികം രോഗികളാണ് ചികിത്സാക്കായി എത്തുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സംഘം അറിയിച്ചു. കൂടാതെ 60 പാരാ ഫീല്‍ഡ് ആശുപത്രികള്‍,വെന്റിലേറ്റര്‍ മെഷീനുകള്‍ ,അനസ്‌തേഷ്യ മെഷീനുകള്‍ ,മറ്റ് ഉപകരണങ്ങളാണ് ദുരന്ത സ്ഥലത്ത് എത്തിച്ചിരിക്കുന്നത്. ദുരന്ത പ്രദേശത്ത് ഒന്‍പത് ലക്ഷം പേര്‍ ഭക്ഷണപ്രതിസന്ധി അനുഭവിക്കുന്നതായും അറിയിച്ചു.
അതേ സമയം ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 28,000 ആയി ഉയര്‍ന്നു.പത്തിനായിരകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button