Uncategorized

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ എംപി ചന്ദ്ര ഭണ്ഡാരിക്കും അമ്മയ്ക്കും പൊള്ളലേറ്റു

“Manju”

കാഠ്മണ്ഡുവിലെ വസതിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ നേപ്പാള്‍ എംപി ചന്ദ്ര ഭണ്ഡാരിക്കും അമ്മയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. നിയമനിര്‍മ്മാതാവിന്റെ അമ്മ ഹരി കലാ ഭണ്ഡാരി വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയപ്പോള്‍, കൂടുതല്‍ ചികിത്സയ്ക്കായി ഭണ്ഡാരിയെ വിമാനമാര്‍ഗം മുംബൈയിലേക്ക് കൊണ്ടുപോകുമെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു.

അവസ്ഥ നല്ലതല്ല, ഇവിടെ ചികിത്സ സാധ്യമല്ലാത്തതിനാല്‍ ഭണ്ഡാരിയെ രാജ്യത്തിന് പുറത്തുള്ള സ്പെഷ്യലൈസ്ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്,” ഇരുവരെയും ആദ്യം കൊണ്ടുപോയ കീര്‍ത്തിപൂര്‍ ബേണ്‍സ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആശുപത്രിയുടെ ശുപാര്‍ശയെ തുടര്‍ന്ന് എംപിയെ വിമാനമാര്‍ഗം മുംബൈയിലേക്ക് കൊണ്ടുപോകും. നവി മുംബൈയിലെ നാഷണല്‍ ബേണ്‍സ് ഹോസ്പിറ്റലില്‍ അദ്ദേഹത്തിന്റെ ചികിത്സ തുടരും. എല്‍പിജി വാതക ചോര്‍ച്ച മൂലമുണ്ടായ സ്ഫോടനത്തില്‍ ഭണ്ഡാരിയ്ക്കും അമ്മയ്ക്കും പരിക്കേറ്റു. ഭണ്ഡാരിക്ക് 25% പൊള്ളലേറ്റപ്പോള്‍ അമ്മയ്ക്ക് 80% പൊള്ളലേറ്റു.

Related Articles

Back to top button