Uncategorized

ദേശിയ ധീരതാ പുരസ്കാരം; 56 ജേതാക്കളില്‍ 11 മലയാളിക്കുട്ടികള്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ  (ഐ.സി.സി.ഡബ്ല്യു.) 2020, 2021, 2022 വര്‍ഷങ്ങളിലെ ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരനേട്ടത്തില്‍ റെക്കോഡിട്ട് മലയാളി കുട്ടികള്‍. 56 പുരസ്‌കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികളാണ്. ഐ.സി.സി.ഡബ്ല്യു ഭരത്, മാര്‍ക്കണ്‌ഠേയ, പ്രഹ്ലാദ, ഏകലവ്യ, അഭിമന്യു, ശ്രാവണ്‍, ധ്രുവ, ജനറല്‍ എന്നീ എട്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം നല്‍കുന്നത്. 2020 ല്‍ 22 പേരെയും 2021 ല്‍ 16 പേരെയും 2022 ല്‍ 18 പേരെയുമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ബിഹാര്‍ സ്വദേശിയായ അമിത് രാജിനു മരണാനന്തര ബഹുമതിയായി ഭരത് അവാര്‍ഡ് (2020) പ്രഖ്യാപിച്ചു. ജീവന്‍ ബലിയര്‍പ്പിച്ച്‌ തീയില്‍ നിന്ന് രണ്ട് പേരെ രക്ഷിച്ചതിനാണ് പുരസ്കാരം. വൈദ്യുതാഘാതത്തില്‍ നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെ മരിച്ച മഹാരാഷ്ട്ര സ്വദേശി പ്രതീക് സുധാകറിനു മരണാനന്തര ബഹുമതിയായി ശ്രാവണ്‍ അവാര്‍ഡ് ലഭിച്ചു. പുരസ്കാരം നേടിയ മലയാളി കുട്ടികള്‍: എം.അഹമ്മദ് ഫാസ്, പി. മുഹമ്മദ് ഇര്‍ഫാന്‍ (പ്രഹ്ലാദ് അവാര്‍ഡ്-2022), ഏഞ്ചല്‍ മരിയ ജോയ് (ഏകലവ്യ അവാര്‍ഡ്-2021), ടി.എന്‍.ഷാനിസ് അബ്ദുള്ള (അഭിമന്യു അവാര്‍ഡ്-2021), ഉമ്മര്‍ മുക്താര്‍ (ധ്രുവ് അവാര്‍ഡ്-2020), നിഹാദ് (ധ്രുവ് അവാര്‍ഡ്-2022), കെ.ശീതള്‍ ശശി, കെ.എന്‍. ശിവകൃഷ്ണ, എന്‍. ഋതുജിത്ത് (2021),കെ. മുഹമ്മദ് അമ്രാസ്, ജയകൃഷ്ണന്‍ ബാബു (2020), എന്നിവരാണ് ജനറല്‍ വിഭാഗത്തില്‍. മലപ്പുറം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് കുട്ടികള്‍.

Related Articles

Back to top button