Uncategorized

ദ്വീപുകളെ വികസിപ്പിച്ച്‌ ടൂറിസം സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും

“Manju”

ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ പോലുള്ള സമുദ്ര ദ്വീപ് പ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വികസനത്തിന്റെ പുതിയ തിരിതെളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരാക്രം ദിനത്തില്‍ ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ 21ദ്വീപുകള്‍ക്ക് പരമവീര ചക്ര പുരസ്കാരജേതാക്കളുടെ പേരിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപില്‍ നിര്‍മ്മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

സബ്‌മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ആന്‍ഡമാനില്‍ വിനോദസഞ്ചാരികള്‍ക്കും ഡിജിറ്റല്‍ പണമിടപാടുകള്‍ക്കും മറ്റു സേവനങ്ങള്‍ക്കുമായി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. നേതാജി സ്മാരകവും വീരസൈനികരുടെ പേരു ലഭിച്ച 21ദ്വീപുകളും യുവതലമുറയ്ക്ക് പ്രചോദനമേകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

21 ദ്വീപുകള്‍ക്ക് വീരസൈനികരുടെ പേരിട്ടത് രാജ്യത്തിനായി അവര്‍ ചെയ്ത ത്യാഗങ്ങളുടെയും ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയുടെയും സന്ദേശം നല്‍കുന്നു. ആന്‍ഡമാനിലെ ഒരു കുന്നിന് കാര്‍ഗില്‍ യുദ്ധത്തിലെ ക്യാപ്ടന്‍ വിക്രം ബത്രയുടെ പേരു നല്‍കിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആന്‍ഡമാന്‍നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അഡ്മിറല്‍ ഡി.കെ.ജോഷി, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button