Uncategorized

മലയിന്‍കീഴില്‍ ബൈക്ക് ‍ യാത്രികനായ യുവാവ് ടിപ്പറിടിച്ച്‌ മരിച്ചു

പെയിന്റിംഗ് ജോലിക്കിടെ ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു

“Manju”

തിരുവനന്തപുരം മലയിന്‍കീഴ് തച്ചോട്ടുകാവിലാണ് സംഭവം. പെരുകാവ് വട്ടവിള വൈക്കല്‍ അനീഷ് ഭവനില്‍ അനിക്കുട്ടന്റെ മകന്‍ ആദര്‍ശാണ് (24) മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 മണിയോടെയാണ് സംഭവം.

വട്ടവിള ഭാഗത്ത് നിന്ന് പെയിന്റിംഗ് ജോലിക്കിടെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിന് വാടക വീടായ മഞ്ചാടി ഭാഗത്തേക്ക് ബൈക്കില്‍ പോകവേ എതിരെ വരുകയായിരുന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ മലയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആദര്‍ശിനെ ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. മാതാവ് : ജയ. ഭാര്യ : രേവതി. മകള്‍ : അവേദ്യ ആദര്‍ശ്.

Related Articles

Back to top button