KannurKeralaLatest

വള്ള്യായി ആശ്രമത്തില്‍ സാംസ്കാരിക വിഭാഗങ്ങളുടെ സംയുക്തയോഗം നടന്നു.

“Manju”

കണ്ണൂര്‍ : ശാന്തിഗിരി ആശ്രമം വള്ളിയായി ബ്രാഞ്ചിൽ സാംസ്കാരിക വിഭാഗങ്ങളുടെ സംയുക്ത പൊതുയോഗം ഞായറാഴ്ച (15-10-2023) നടന്നു. ശാന്തിഗിരി ആശ്രമം കണ്ണൂര്‍ ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിധ്യത്തിലാണ് യോഗം നടന്നത്. ആശ്രമം അഡ്വൈസറി കമ്മിറ്റി ജനറൽ കൺവീനർ (ഇന്‍ഡസ്ട്രീസ്) പി ദാമോദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മധുസൂദനൻ. കെ. എം സ്വാഗതം ആശംസിച്ചു.

തുടർന്ന് ആശ്രമം കോഡിനേഷൻ കമ്മിറ്റി മീറ്റിംഗ് മിനിട്സ്, ശാന്തിഗിരി ആശ്രമത്തിലെ വിവിധ ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വിവിധ ഡിവിഷനുകളുടെ മിനുട്സ് ബന്ധപ്പെട്ടചുമതലക്കാർ അവതരിപ്പിച്ചു. പിന്നീട് വ്യാഴാഴ്ച പ്രാർത്ഥന, യാമ പ്രാർത്ഥന, ഏരിയ പ്രാർത്ഥന,ജന്മഗൃഹ തീർത്ഥയാത്ര, ആധ്യാത്മിക മാസിക പ്രചരണം തുടങ്ങിയവയുടെ ചുമതലക്കാരും, 12 യൂണിറ്റുകളുടെ കോഡിനേറ്റർമാരും അവരവരുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

Related Articles

Back to top button