Uncategorized

ബിഷപ്പ് റൈറ്റ്. റവ. തോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പാ ആശ്രമം സന്ദര്‍ശിച്ചു

“Manju”

തിരുവനന്തപുരം മാർത്തോമ്മാ സഭയുടെ ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനത്തിന്റേയും റാന്നി– നിലയ്ക്കൽ ഭദ്രാസനത്തിന്റേയും ബിഷപ്പ് റൈറ്റ്റവതോമസ് മാർ തിമഥിയോസ് എപ്പിസ്കോപ്പാ ഇന്ന് വൈകിട്ട് മണിക്ക് പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ആശ്രമം ഗേറ്റ് നമ്പർ മൂന്നിൽ അദ്ദേഹത്തെ സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി, സ്വാമി സത്യചിത് ജ്ഞാനതപസ്വി, സ്വാമി ജയപ്രഭ ജ്ഞാനതപസ്വി, ബ്രഹ്മചാരി ശാന്തിപ്രിയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. പ്രാർത്ഥനാലയം പർണ്ണശാല സഹകരണ മന്ദിരം എന്നിവിടങ്ങൾ സന്ദർശിച്ച അദ്ദേഹം ആശ്രമം പ്രതിനിധികളുമായി സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാൾ അനക്സിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

3-02-2023 Friday: തിമോഥിയോസ് തിരുമേനിയുടെ സന്ദർശനത്തിന്റെ നിമിഷങ്ങൾ ക്യാമറ കണ്ണിലൂടെ….

ആശ്രമം സ്പിരിച്ച്വൽ സോൺ റിസപ്ഷനിൽ അത്താഴ വിരുന്നിന് ശേഷം വൈകിട്ട് 7 മണിയ്ക്ക് സന്ദർശനം പൂർത്തിയാക്കി ബിഷപ്പ് റൈറ്റ് റവ.തോമസ് മാർ തിമഥിയോസും സംഘവും മടങ്ങി. അദ്ദേഹത്തോടൊപ്പം 30 ഓളം പേർ  അനുഗമിച്ചിരുന്നു. സൗഹൃദസന്ദർശനമായിരുന്നുവെന്ന് ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.

 

Related Articles

Back to top button