Uncategorized

കടല്‍ത്തീരങ്ങളില്‍ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ റോബോട്ടുകളും

“Manju”

ഗോവയിലെ കടല്‍ത്തീരങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷയൊരുക്കാന്‍ ‘ഔറസ്’ എന്ന റോബോട്ട് എത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നിരീക്ഷണ സംവിധാനമായ ട്രൈറ്റണും സഹായത്തിനുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ലൈഫ് സര്‍വീസ് ഏജന്‍സിയായ ദൃഷ്ടി മറൈനാണ് സുരക്ഷാകാര്യങ്ങളുടെ ചുമതല.

വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ഗോവയുടെ കടല്‍ തീരങ്ങളില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണക്കിലെടുത്താണ് റോബോട്ടുകളുടെ സഹായം തേടിയത്. ആള്‍ക്കൂട്ടത്തെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ സംവിധാനം വഴി കഴിയും. വടക്കന്‍ ഗോവയിലെ മിരാമര്‍ തീരത്താണ് ഔറസ് പ്രവര്‍ത്തിക്കുക. ട്രൈറ്റണ്‍ തെക്കന്‍ ഗോവയിലെ ബൈന, വെല്‍സാവോ, ബെനൗലിം, ഗല്‍ഗിബാഗ് എന്നീ തീരങ്ങളിലും സേവനമനുഷ്ഠിക്കും. ഈവര്‍ഷംതന്നെ 100 ട്രൈറ്റണുകളെയും 10 ഔറസ് റോബോട്ടുകളെയും വിവിധ തീരങ്ങളില്‍ നിയോഗിക്കാനാണ് പദ്ധതി.

Related Articles

Back to top button