KeralaLatestThiruvananthapuram

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും

“Manju”

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാല്‍ അതീവ ജാഗ്രതയില്‍ കേരളം. ഇന്ന് ആറ് ജില്ലകളില്‍ ഓറ‍ഞ്ച് അലര്‍ട്ടാണ്. നിലവില്‍ ശ്രീലങ്കന്‍ തീരത്തുള്ള ന്യൂനമര്‍ദ്ദം ശക്തപ്രാപിച്ച്‌ വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ഭൂമധ്യരേഖയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്നതിനാല്‍ ന്യൂനമര്‍ദ്ദത്തിന് അപ്രതീക്ഷിതമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒപ്പം അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതും മഴ കനക്കാന്‍ കാരണമാകും. ഐഎംഡി ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും സ്വകാര്യ കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനങ്ങള്‍ കൂടി കണക്കിലെടുത്ത് സംസ്ഥാനം മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Related Articles

Back to top button