Uncategorized

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍

“Manju”

തിരുവനന്തപുരം: നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നെടുമങ്ങാട് പനവൂര്‍ മാങ്കുഴിയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മ വിജി(29)നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അവിഹിതമായി ഉണ്ടായ കുഞ്ഞായതിനാലാണ് കൃത്യം നടത്തിയതെന്ന് യുവതി സമ്മതിച്ചു

Related Articles

Back to top button