Uncategorized

ജി-20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ശ്രീനഗര്

“Manju”

ശ്രീനഗര്‍: ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയ്‌ക്ക് കീഴില്‍ യൂത്ത്-20, സിവില്‍-20 യോഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ശ്രീനഗര്‍. ഇതാദ്യമായാണ് ജമ്മു കശ്മീര്‍ ജി-20 പോലുള്ള ഒരു അന്താരാഷ്‌ട്ര പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ അന്താരാഷ്‌ട്ര ഉച്ചകോടിയ്‌ക്കായി ജമ്മു കശ്മീരില്‍ തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. കാശ്മീര്‍ സര്‍വകലാശാലയിലാണ് യൂത്ത്-20, സിവില്‍-20 യോഗങ്ങള്‍ നടക്കുക.

നേരത്തെലിംഗ സമത്വവും വൈകല്യവുംഎന്ന വിഷയത്തില്‍ കാശ്മീര്‍ സര്‍വകലാശാലയില്‍ സി-20 വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടന്നിരുന്നു. കശ്മിര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ നിലോഫര്‍ ഖാനാണ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്. ഗ്രൂപ്പിന്റെ മൂന്ന് സെഷനുകളില്‍ ലിംഗസമത്വത്തെക്കുറിച്ചും ഭിന്ന ശേഷിക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നയങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു.

സി-20 പരിപാടികള്‍ക്ക് ശേഷം കാശ്മീര്‍ സര്‍വകലാശാലയില്‍ വൈ-20 പ്രോഗ്രാമുകള്‍ നടക്കും. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയില്‍ രാജ്യത്തിന് ഉണ്ടായ അനുഭവങ്ങളും പഠനങ്ങളും മാതൃകകളും മറ്റുള്ളവര്‍ക്ക്, പ്രത്യേകിച്ച്‌ വികസ്വര രാജ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണെന്നും ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പരിപാടികള്‍ നടക്കുന്നത്.

ജൂണില്‍ വാരാണസിയില്‍ നടക്കാനിരിക്കുന്ന യൂത്ത്-20 പ്രധാന ഉച്ചകോടിക്ക് മുന്നോടിയായുള്ള പ്രീസമ്മിറ്റ് പരിപാടികളാണ് കശ്മീര്‍ സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്നത്. വിവിധ സെമിനാറുകള്‍ നടത്താന്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ജി 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കശ്മീരില്‍ നടക്കുന്ന വൈ 20 പരിപാടിയില്‍ പങ്കെടുക്കും. സമാധാനത്തിനായുളള അനുരഞ്ജനവും, ആരോഗ്യം, ക്ഷേമം, കായികം, ജനാധിപത്യത്തിലും ഭരണത്തിലും യുവാക്കളുടെ പങ്കാളിത്തം എന്നിങ്ങനെ വിഷയങ്ങള്‍ യൂത്ത്-20 ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

Related Articles

Back to top button