Uncategorized

അതിര്‍ത്തിയില്‍ ആയുധ-ലഹരിക്കടത്ത്; നീക്കം തകര്‍ത്ത് ബിഎസ്‌എഫ്

“Manju”

ഡല്‍ഹി: അന്താരാഷ്ട്ര അതിര്‍ത്തിയില്‍ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടല്‍. അതിര്‍ത്തി രക്ഷാ സേന ആയുധ ലഹരിക്കടത്ത് നീക്കം തടഞ്ഞു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ സെക്ടറിലാണ് സംഭവം. ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടി. തെരച്ചില്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ച വേലിയുടെ ഇരുഭാഗത്തും ആയുധലഹരിക്കടത്ത് സംഘം ഉണ്ടായിരുന്നു. ഇന്ത്യാ പാക് അതിര്‍ത്തിയാണിത്.

അതിര്‍ത്തിയില്‍ കണ്ടവരോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഇതോടെ ബിഎസ്‌എഫ് സംഘം തിരിച്ചും വെടിയുതിര്‍ത്തു. എന്നാല്‍ കള്ളക്കടത്ത് സംഘം ഓടി രക്ഷപ്പെട്ടു. കാലാവസ്ഥ മോശമായതിനാല്‍ കാഴ്ചാപരിധി കുറവായിരുന്നു. ഇതാണ് കള്ളക്കടത്ത് സംഘത്തിന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.

ഓടി രക്ഷപ്പെട്ട സംഘം പക്ഷെ, കള്ളക്കടത്ത് സാധനങ്ങള്‍ ഉപേക്ഷിച്ചിട്ടാണ് ഓടിയത്. ഇവിടെ നിന്ന് 20 പാക്കറ്റ് ഹെറോയിന്‍, രണ്ട് തോക്കുകള്‍, ആറ് മാഗസിനുകള്‍, 242 ആര്‍ഡിഎസ്, 12 നീളമുള്ള ഒരു പ്ലാസ്റ്റിക് പൈപ്പ് എന്നിവ കണ്ടെത്തി.

Related Articles

Check Also
Close
Back to top button