Uncategorized

സാനിയ മിര്‍സകോർട്ട് വിട്ടു, ഐതിഹാസിക കരിയറിന് വിരാമം

“Manju”

ദുബായ്: ഇന്ത്യൻ ടെന്നീസിൽ ഇത് യുഗാന്ത്യം. 20 വർഷങ്ങൾ നീണ്ട ടെന്നീസ് കരിയർ അവസാനിപ്പിച്ച് ഇന്ത്യൻ താരം സാനിയ മിർസ. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പ് ഡബിൾസ് മത്സരത്തിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താകുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കീസായിരുന്നു അവസാന മത്സരത്തിൽ സാനിയയുടെ ഡബിൾസ് പങ്കാളി.

കോടിക്കണക്കിന് ഇന്ത്യന്‍ വനിതകളെ, പെണ്‍കുട്ടികളെ പ്രചോദിപ്പിച്ച സാനിയ മിര്‍സയുടെ ഐതിഹാസിക ടെന്നീസ് കരിയറിന് അഭിമാനത്തോടെയാണ് പര്യവസാനം കുറിച്ചത്. ഇന്ത്യന്‍ കായികരംഗത്തെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം ഇടംപിടിച്ച പെണ്‍കരുത്തിന്‍റെ വിജയയാത്രയ്‌ക്കാണ് ഇതോടെ തിരശ്ശീല വീണത്. ഇന്ത്യന്‍ കായികരംഗത്തെ ഒരു യുഗം ഇതോടെ പൂര്‍ത്തിയായപ്പോള്‍ മുപ്പത്തിയാറാം വയസിലാണ് സാനിയ മിര്‍സ ടെന്നിസില്‍ നിന്ന് പടിയിറങ്ങുന്നത്.

റഷ്യയുടെ വെറോണിക്ക കൂഡര്‍മെറ്റോവലിയൂഡ്മില സാംസനോവ സഖ്യത്തോട് ഒരു മണിക്കൂര്‍ നേരം കൊണ്ട് സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങി. സ്കോര്‍: 6-4, 6-0.

ദുബായ് ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ മിര്‍സ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button