IndiaKeralaLatest

കമല്‍ ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും

“Manju”

ചെ​ന്നൈ: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍ വരുന്ന തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും. ഇത്​ സംബന്ധിച്ച്‌​ പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത്​ വെള്ളിയാഴ്ചയാണ്​.

കമല്‍ ഹാസന്‍ ഏത്​ സീറ്റില്‍ നിന്ന്​ മത്സരിക്കുമെന്നത്​ സംബന്ധിച്ച്‌​ അനിശ്ചിതത്വം നില നിന്നിരുന്നു. ചെന്നൈയില്‍ നിന്നുള്ള ഏതെങ്കിലും സീറ്റില്‍ നിന്ന്​ മത്സരിക്കുമെന്നായിരുന്നു നേരത്തെ നിലനിന്നിരുന്ന അഭ്യൂഹം. കോയമ്പത്തൂരില്‍ നിന്ന്​ മത്സരിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച്‌​ നിലനിന്നിരുന്ന മുഴുവന്‍ അഭ്യൂഹങ്ങളും അവസാനിപ്പിച്ചുക്കൊണ്ടാണ്​ പാര്‍ട്ടി ഇപ്പോള്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്​.

നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന്​ കമല്‍ ഹാസന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്​. ശേഷി​ക്കുന്ന സീറ്റുകളില്‍ സഖ്യകക്ഷികള്‍ മത്സരിക്കും. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്​ഥാനാര്‍ഥി കമല്‍ ഹാസന്‍ ആണെന്ന്​ ആള്‍ ഇന്‍ഡ്യ സമത്വ മക്കള്‍ കക്ഷി നേതാവ്​ ശരത്​ കുമാര്‍ നേരത്തെ വ്യക്​തമാക്കിയിട്ടുണ്ട്​. സഖ്യത്തിന്റെ ഭാഗമായി 40 സീറ്റുകളില്‍ ശരത്​ കുമാറിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്​.

Related Articles

Back to top button