KeralaLatest

നാലുവര്‍ഷ ബിരുദം ഇക്കൊല്ലം തന്നെ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ഗവേഷണത്തിനു മുൻതൂക്കംനൽകുന്ന നാലുവർഷ ബിരുദവും ട്രിപ്പിൾമെയിനും സംസ്ഥാനത്ത് നടപ്പ് അധ്യയനവർഷംതന്നെതുടങ്ങാമെന്ന് വിദഗ്ധസമിതി ശുപാർശ. ഇതോടൊപ്പം, തുടങ്ങാവുന്ന കോഴ്‌സുകളും നിർദേശിക്കുന്ന റിപ്പോർട്ട് എം.ജി. സർവകലാശാലാ വി.സി. ഡോ. സാബു തോമസ് അധ്യക്ഷനായ സമിതി സർക്കാരിനു നൽകി.

പരമ്പരാഗതവിഷയങ്ങളോടൊപ്പം പുതിയ പഠനശാഖകൾ ഉൾപ്പെടുത്തണം. സംസ്ഥാനത്ത് പഠനം തുടങ്ങിയിട്ടില്ലാത്ത പുതിയ വിഷയങ്ങളിൽ കോഴ്‌സുകളും റിപ്പോർട്ടിൽ നിർദേശിക്കുന്നു. നാക് എ ഗ്രേഡോ എൻ.ഐ.ആർ.എഫ്. റാങ്കിങ്ങിൽ നൂറിനുള്ളിലുള്ളതോ ആയ കോളേജുകളിൽ കോഴ്‌സ് തുടങ്ങാം. നാലുവർഷ ബിരുദം കഴിഞ്ഞാൽ പി.ജി. ഒരുവർഷം മതി. തുടർന്ന് ഗവേഷണത്തിലേക്കു കടക്കുന്നതാകണം സംവിധാനമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.

Related Articles

Back to top button