Latest

ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന തീരുമാനത്തിൽ മാറ്റമില്ല: ഇ.പി ജയരാജൻ

“Manju”

തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ കയറില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. തിരുവനന്തപുരത്ത് എൽഡിഎഫ് സംസ്ഥാന കമ്മറ്റി യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാനെത്തിയ ജയരാജനോട് ഇക്കാര്യം വീണ്ടും ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തളളിയിടാൻ ശ്രമിച്ച സംഭവത്തിലാണ് ഇൻഡിഗോ ഇപി ജയരാജന് മൂന്നാഴ്ചത്തെ വിമാന യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് ഇൻഡിഗോയിൽ ഇനി കയറില്ലെന്ന് ജയരാജൻ പ്രഖ്യാപിച്ചത്.

ഇൻഡിഗോ സ്റ്റാൻഡേർഡ് ഇല്ലാത്ത കമ്പനിയാണെന്നും, നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും ഇ.പി.ജയരാജൻ വിമർശിച്ചിരുന്നു. സുരക്ഷിതമായി വിമാനം തിരുവനന്തപുരത്ത് എത്തിച്ചതിന് തനിക്ക് പുരസ്‌കാരം നൽകുകയാണ് വേണ്ടതെന്നും ജയരാജൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് ശേഷം കണ്ണൂരിലേക്ക് ട്രെയിനിൽ ജയരാജന്റെ യാത്രയും മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് നിലവിൽ ഇൻഡിഗോ മാത്രമാണ് സർവ്വീസ് നടത്തുന്നത്.

Related Articles

Back to top button