Uncategorized

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ സൂചന നല്‍കി സോണിയ

“Manju”

ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നത് സംബന്ധിച്ച് സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. ഭാരത് ജോഡോ യാത്ര പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവാണെന്നും ഈ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സോണിയ പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി യോഗത്തില്‍ എന്നെ ഏറ്റവും ആഹ്ലാദിപ്പിക്കുന്ന കാര്യം, ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിങ്സ് അവസാനിക്കുമെന്നതാണ്. ഭാരത് ജോഡോ യാത്ര വലിയൊരു വഴിത്തിരിവായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഐക്യവും സഹിഷ്ണുതയും സമത്വവും ആഗ്രഹിക്കുന്നുണ്ടെന്ന് യാത്രയിലൂടെ തെളിഞ്ഞു. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും അവര്‍ക്കുവേണ്ടി പോരാടാന്‍ തയ്യാറാണെന്നും ഇത് നമുക്ക് കാണിച്ചുതന്നു. യാത്രയ്ക്കായി കഠിനാധ്വാനം ചെയ്ത എല്ലാ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ. രാഹുലിന്റെ നിശ്ചയദാര്‍ഢ്യവും നേതൃത്വവുമാണ് യാത്രയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായത്‘, സോണിയ പറഞ്ഞു.

കോണ്‍ഗ്രസിനും രാജ്യത്തിനും വളരെയേറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുത്ത് അട്ടിമറിക്കുകയാണ്. എതിര്‍ദബ്ദങ്ങളെ അവര്‍ നിശബ്ദമാക്കി. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശമുണ്ടാക്കി. രാജ്യത്ത് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും തീ ആളിക്കത്തിച്ചുവെന്നും സോണിയ വിമര്‍ശിച്ചു.

പാര്‍ട്ടി ഇന്നുനേരിടുന്ന സാഹചര്യം താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് പറഞ്ഞ സോണിയ നിര്‍ണായക സമയത്ത് ഓരോരുത്തരും പാര്‍ട്ടിയോടും രാജ്യത്തോടും പ്രത്യേക ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button