Uncategorized

ലോഗോ മാറ്റി നോക്കിയ

“Manju”

ബാഴ്‌സലോണ : ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രാന്‍ഡ് ലോഗോ മാറ്റിയതറിയിച്ച്‌ പ്രമുഖ കമ്പനിയായ നോക്കിയ. നോക്കിയ എന്ന വാക്ക് ഉള്‍ക്കൊള്ളുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങളാണ് പുതിയ ലോഗോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നോക്കിയയുടെ ഐക്കോണിക് നിറമായ നീലയും ലോഗോയില്‍ നിന്നും പുറത്തായി. വ്യത്യസ്ത തരത്തിലുള്ള വിവിധ നിറങ്ങളാണ് ലോഗോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒരു സ്മാര്‍ട്ഫോണ്‍ കമ്പനി എന്നതില്‍ നിന്ന് മാറി ബിസിനസ്സ് ടെക്നോളജി കമ്പനിയെന്ന നിലയില്‍ ഭാവി വികസന പദ്ധതികള്‍ ലക്ഷ്യമിട്ടാണ് നീക്കമെന്ന് ചീഫ് എക്സിക്യൂട്ടിവ് പെക്ക ലന്‍ഡ്മാര്‍ക്ക് അറിയിച്ചു. ബാഴ്‌സലോണയില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായാണ് നോക്കിയയുടെ പുതിയ പ്രഖ്യാപനം.

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയെ അടക്കി ഭരിച്ചിരുന്നത് നോക്കിയ ആയിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ കുത്തൊഴുക്കോടെ അവരുടെ മേല്‍ക്കൈ നഷ്ടപ്പെടുകയാണ്. മാറിയ സാഹചര്യത്തില്‍ കമ്പനി പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ്. 2020 ലാണ് ലാന്‍ഡ്മാര്‍ക്ക് കമ്പനിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. കൂടാതെ അദ്ദേഹം അവതരിപ്പിച്ച വികസന പദ്ധതികളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം.

Related Articles

Back to top button