Uncategorized

മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കും

“Manju”

മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ദ്ധനവ് പൂര്‍ണമായി നടപ്പാക്കുക, മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാനുള്ള നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക യഥാസമയം ഒറ്റത്തവണയായി നല്‍കുക, പത്രപ്രവര്‍ത്തക പെന്‍ഷന്‍ എല്ലാമാസവും കൃത്യമായി നല്‍കുക, ആവശ്യത്തിന് ജീവനക്കാരെ ഉള്‍പ്പെടുത്തി പത്രപ്രവര്‍ത്തക പെന്‍ഷന്‍ സെഷന്‍ പുനഃസ്ഥാപിക്കുക, കരാര്‍ ജീവനക്കാരെയും വീഡിയോ എഡിറ്റര്‍മാരെയും പത്രസ്ഥാപനങ്ങളിലെ മാഗസിന്‍ ജേര്‍ണലിസ്റ്റുകളേയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സര്‍ക്കാരിന്റെ പെന്‍ഷന്‍- അക്രഡിറ്റേഷന്‍ കമ്മിറ്റികള്‍ ഉടന്‍ ചേരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പത്ര പ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

Related Articles

Back to top button