Uncategorized

കന്നുകാലി കള്ളക്കടത്ത് മൂന്ന് പേരെ നാട്ടുകാർ മർദ്ദിച്ചു കൊന്നു

“Manju”

അഗർത്തല : കന്നുകാലി കള്ളക്കടത്ത് സംഘത്തിലെ മൂന്ന് പേരെ നട്ടുകാർ മർദ്ദിച്ചു കൊന്നതായി പരാതി . ത്രി​പു​ര ഖൊ​വാ​യ്​ ജി​ല്ല​യി​ലാണ് സംഭവം .

സെപാഹിജാല ജില്ലയിലെ സോനമുര നിവാസികളായ സായിദ് ഹുസൈൻ (28), ബില്ലാൽ മിയ (30), സൈഫുൽ ഇസ്ലാം (18) എന്നിവരാണ് മരിച്ചത് . ഇന്നലെ രാവിലെയാണ് മൂന്ന് പേരും ഗ്രാമത്തിൽ നിന്ന് കന്നുകാലികളുമായി കടക്കാൻ ശ്രമിച്ചത് . ഇത് നാട്ടുകാർ കൈയ്യോടെ പിടികൂടുകയും ചെയ്തു, ഇവരെ മർദ്ദിക്കുകയും ചെയ്തു .

ജനക്കൂട്ടം 10 കിലോമീറ്റർ പിന്തുടർന്നാണ് സംഘത്തെ പിടികൂടിയത് . തുടർന്ന് മൂവരെയും അഗർത്തലയിലെ ഗോവിന്ദ് ബല്ലഭ് പന്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് ഖോവായ് ജില്ലാ പോലീസ് സൂപ്രണ്ട് കിരൺ കുമാർ പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

സായിദ് ഹുസൈൻ , ബില്ലാൽ മിയ , സൈഫുൽ ഇസ്ലാം എന്നിവർക്കെതിരെ കന്നുകാലി കള്ളക്കടത്തിനു കേസ് രജിസ്റ്റർ ചെയ്തിരുന്നു

 

Related Articles

Back to top button