Uncategorized

ഭൂട്ടാനിലേക്ക് പോയാല്‍ കൈനിറയെ സ്വര്‍ണ്ണം വാങ്ങാം

“Manju”

തിംഫു: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി ‌ഭൂട്ടാന്‍. രാജ്യത്ത് വിനോദ സഞ്ചാരത്തിന് എത്തുന്നവര്‍ക്ക് ഇനിമുതല്‍ ഡ്യൂട്ടി ഫ്രീ സ്വര്‍ണം വാങ്ങാം. സുസ്ഥിര വികസന ഫീസ് അടയ്‌ക്കുന്ന സഞ്ചാരികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. ഭൂട്ടാനിലെ ഫുട്ട്‌ഷോലിംഗ്, തിംഫു നഗരങ്ങളില്‍ നിന്നാണ് സ്വര്‍ണം വാങ്ങാന്‍ കഴിയുന്നത്.

ഭൂട്ടാന്‍ സര്‍ക്കാരിന്റെ പുത്തന്‍ പ്രഖ്യാപനത്തിലൂടെ കൂടുതല്‍ പ്രയോജനം ലഭിക്കാന്‍ പോകുന്നത് ഇന്ത്യക്കാര്‍ക്കാണ്. ഭൂട്ടാനില്‍ ഏറ്റവും കൂടുതല്‍ വിനോദ സ‍ഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്കുകള്‍. ഭൂട്ടാനികളുടെ പുതുവര്‍ഷമായ ഫെബ്രുവരി 21 നാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

ഇന്ത്യയുടെ അയല്‍ രാജ്യത്തിന്റെ തീരുമാനമനുസരിച്ച്‌ ഭൂട്ടാനില്‍ ഒരു ദിവസമെങ്കിലും ചെലവഴിച്ചാല്‍ എസ്ഡിഎഫ് പണം നല്‍കുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും സ്വര്‍ണം വാങ്ങാന്‍ കഴിയും. മാര്‍ച്ച്‌ ഒന്ന് മുതല്‍ തിംഫുവില്‍ നിന്നോ ഫുട്ട്‌ഷോലിംഗില്‍ നിന്നോ സ്വര്‍ണം വാങ്ങാം.

ഭൂട്ടാന്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ആഡംബര വസ്തുക്കള്‍ വില്‍ക്കുന്ന ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകള്‍ വഴിയാണ് സ്വര്‍ണം വില്‍ക്കുകയെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് സുസ്ഥിര വികസന ഫീസായി പ്രതിദിനം 1,200 രൂപയാണ് നല്‍കേണ്ടത്.

10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് ഇന്ത്യയിലെ വില 58,390 രൂപയാണ്. ഭൂട്ടാനിലെ വില 40,286 ബി.ടി.എന്‍ ആണ്. ഒരു രൂപയുടെയും ഒരു ബിടിഎന്റെയും മൂല്യം ഏതാണ്ട് തുല്യമായതിനാല്‍ ഭൂട്ടാനില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ത്യക്കാര്‍ക്ക് ഏകദേശം 40,286 രൂപയാണ്

Related Articles

Back to top button