Uncategorized

ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച് കോട്ടയം രാജ്യാന്തര മേള കൊടിയിറങ്ങി

“Manju”

കോട്ടയം: ലോക സിനിമയുടെ വിസ്മയകാഴ്ചകളുമായി അഞ്ചുനാള്‍ ചലച്ചിത്ര പ്രേമികളുടെ മനം നിറച്ച പ്രഥമ കോട്ടയം രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി.മികച്ച ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളാലും സിനിമാപ്രേമികളുടെ പങ്കാളിത്തംകൊണ്ടും സജീവമായിരുന്നു മേള.വൈകിട്ട് അഞ്ചിന് അനശ്വര തിയറ്ററില്‍ സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രപ്രേമികള്‍ വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടു. വരും വര്‍ഷങ്ങളിലും കോട്ടയം രാജ്യാന്തരമേളയുടെ സ്ഥിരം വേദിയാക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു.സമീപ ജില്ലകളില്‍ നിന്ന്‌ നിരവധി ചലച്ചിത്ര ആസ്വാദകര്‍ മേളയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. വൈകുന്നേരങ്ങളില്‍ നടന്ന ഓപ്പണ്‍ ഫോറങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായി. സമാപനചിത്രമായി ഇറാനിയന്‍ സിനിമ ജാഫര്‍ പനാഹിയുടെ ‘നോ ബിയേഴ്‌സ്’ പ്രദര്‍ശിപ്പിച്ചു. ഇന്ത്യ, ഇറാന്‍, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍,സെര്‍ബിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 39 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. മലയാള ചലച്ചിത്രങ്ങളും മികച്ച പ്രതികരണം നേടി.
കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്.

Related Articles

Back to top button