Uncategorized

ഇറാനില്‍ സമ്പുഷ്ടീകരിച്ച യുറേനിയം കണ്ടെത്തി

“Manju”

ടെഹ്റാന്‍: അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സി ഇറാനില്‍ നടത്തിയ പരിശോധനയില്‍ 83.7 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ച്‌ അണുബോംബ് നിര്‍മിക്കാനാകും.

സംഭവത്തില്‍ ആണവോര്‍ജ ഏജന്‍സി ഇറാനോടു വിശദീകരണം തേടിയിട്ടുണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സമ്പുഷ്ടീകരണ പ്രക്രിയയില്‍ ഉണ്ടായ വ്യതിയാനം മൂലമാണ് ഇതു സംഭവിച്ചതെന്നാണ് ഇറാന്‍ പറയുന്നത്സമ്പുഷ്ടീകരണ തോത് 60 ശതമാനംവരെ ഉയര്‍ത്തിയിട്ടുണ്ടെന്ന് ഇറാന്‍ സമ്മതിച്ചിട്ടുള്ളതാണ്. ഇറാന്റെ ആണവപദ്ധതികള്‍ പരിമിതപ്പെടുത്താനുള്ള കരാറില്‍നിന്ന് യുഎസിലെ ട്രംപ് ഭരണകൂടം 2018ല്‍ ഏകപക്ഷീയമായി പിന്മാറിയതിനു ശേഷമാണു സമ്പുഷ്ടീകരണത്തോത് ഉയര്‍ത്താന്‍ തുടങ്ങിത്.

ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ താത്പര്യമുണ്ടെങ്കിലും ഇതിനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തുന്നില്ല. കരാര്‍ പ്രകാരം ഇറാന്‍ 3.67 ശതമാനം തോതിലേ യുറേനിയം സമ്പുഷ്ടീകരിച്ചിരുന്നുള്ളൂ.

Related Articles

Back to top button