Uncategorized

ടെലികോം രംഗത്ത് അതിവേഗം മുന്നേറി ഇന്ത്യ

“Manju”

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയെ പ്രശംസിച്ച്‌ മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ഗേറ്റ്സ്. ആഗോള തലത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ 5ജി ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്നും ബില്‍ഗേറ്റ്സ് ഇന്ത്യയെ വിശേഷിപ്പിച്ചു. ഇന്ത്യയുടെ ജി20 പ്രസിഡന്‍സിക്ക് കീഴില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഒരു സെഷനില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്കിനെ ബില്‍ഗേറ്റ്സ് അഭിനന്ദിച്ചത്.

2022 ഒക്ടോബറിലാണ് രാജ്യത്ത് ആദ്യമായി 5ജി സേവനം ഔദ്യോഗികമായി ആരംഭിച്ചത്. മാസങ്ങള്‍ക്കകം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 5ജി സേവനം എത്തിക്കാന്‍ ടെലികോം കമ്ബനികള്‍ക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ, നിരവധി ഉപഭോക്താക്കള്‍ ഇതിനോടകം തന്നെ 5ജി സേവനങ്ങളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. ‘ഇന്ത്യക്ക് മികച്ച ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് സംവിധാനമാണ് ഉള്ളത്. ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. 5ജി സേവനങ്ങള്‍ക്ക് പുറമേ, രാജ്യത്തെ 4ജി കണക്ടിവിറ്റിയും മികച്ചതാണ്. ഈ ഘടകങ്ങളെല്ലാം കുറഞ്ഞ നിരക്കില്‍ 5ജി സേവനം ലഭ്യമാക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കും‘, ബില്‍ഗേറ്റ്സ് പറഞ്ഞു.

Related Articles

Check Also
Close
Back to top button