Uncategorized

ചോറ് വെച്ചില്ല; വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദ്ദനം

“Manju”

കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിന് നേരെ മകന്റെ ക്രൂരമര്‍ദ്ദനം. മാതാവിനെ വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.കൊല്ലം ആയൂരിലാണ് സംഭവം. ആയൂര്‍ തേവന്നൂര്‍ സ്വദേശിനി ദേവകിയെയാണ് മകന്‍ ക്രൂരമായി മർദിച്ചത്.സംഭവത്തില്‍ മകന്‍ മനോജിനെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ കഴിക്കാന്‍ ചോറ് വെയ്ക്കാത്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥിരമായി മദ്യപിച്ചെത്തി തന്നെ മകന്‍ മര്‍ദ്ദിക്കാറുണ്ടെന്ന് ദേവകിയുടെ പരാതിയില്‍ പറയുന്നു. ദേവകിയുടെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത മനോജിനെ ചടയമംഗലം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Back to top button