Uncategorized

രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികള്‍ നേരിട്ടു

“Manju”

കൊല്‍ക്കത്ത: രാജ്യത്തെ നീതിന്യായ വ്യവസ്ഥ ഏറെ വെല്ലുവിളികള്‍ നേരിട്ടുവെന്നും എന്നാല്‍ അതിനെയെല്ലാം തരണം ചെയ്തു കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്. നിയമ വ്യവസ്ഥ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്നാല്‍ ശക്തമായ ഒരു ജൂഡീഷ്യല്‍ സംവിധാനം നിലവിലുണ്ട്. സമ്മര്‍ദ്ദങ്ങളേയും ഏത് തരത്തിലുള്ള ഇടപെടലുകളേയും നേരിടണമെന്നും യുയു ലളിത് പറഞ്ഞു. ഭാരത് ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരിക്കുന്നവര്‍ കോടതിയുടെ തീരുമാനങ്ങളില്‍ ഇടപെടുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എന്നാല്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതി, പക്ഷപാതമില്ലായ്മ, യുക്തി എന്നിവ അടിസ്ഥാനമാക്കിയാവണം നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിക്കേണ്ടത്. ജില്ലാ കോടതികള്‍ ആരുടേയും നിയന്ത്രണത്തിലല്ല. അവരുടെ നിയമനങ്ങളും പ്രൊമോഷനുകളും സ്ഥാനങ്ങളുമെല്ലാം ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാത്രമാണ് നടക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഭരണഘടനയിലെ നിരവധി അനുച്ഛേദങ്ങള്‍ ഓരോ ജഡ്ജിയുടെയും പൊതുവെ ജുഡീഷ്യറിയുടെയും പ്രവര്‍ത്തനത്തില്‍ ഒരു ഇടപെടലും ഇല്ലെന്ന് ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button