Uncategorized

നയപ്രഖ്യാപനത്തിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം

“Manju”

നയപ്രഖ്യാപനത്തിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. ഈ മാസം 23ന് നയപ്രഖ്യാപനത്തോടെയാകും ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. കെ വി തോമസിനെ ദില്ലിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം. 5 തവണ ലോക്‌സഭാഗം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ മന്ത്രി എന്നീ പദവികള്‍ കെ വി തോമസ് വഹിച്ചിട്ടുണ്ട്.

കെ വി തോമസിനെ ദില്ലിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡോ. എ സമ്പത്ത് വഹിച്ചിരുന്ന പദവിയിലാണ് നിയമനം. 5 തവണ ലോക്‌സഭാഗം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ മന്ത്രി എന്നീ പദവികള്‍ കെ വി തോമസ് വഹിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തിങ്കളാഴ്ചയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. ഇനി ഗവര്‍ണറുടെ അനുമതിക്കായി നയപ്രഖ്യാപനം രാജ്ഭവനിലേക്കയക്കും. ഫെബ്രുവരി 3 നാണ് ബജറ്റ് അതരണം.

 

 

Related Articles

Back to top button