Uncategorized

മില്‍മ: ഷുഗര്‍ ഫ്രീ പേഡയടക്കം പുതിയ ഉല്‍പ്പന്നങ്ങള്‍

“Manju”

ജനപ്രിയ ബ്രാന്‍ഡായ മില്‍മയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. മില്‍മ എറണാകുളം മേഖലയുടെ ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. ഷുഗര്‍ ഫ്രീ പേഡ, ജാക്ക് ഫ്രൂട്ട് പേഡ, ചോക്ലേറ്റ് പേഡ, ഗുവ ഐസ്ക്രീം എന്നിങ്ങനെ നാല് ഉല്‍പ്പന്നങ്ങളാണ് പുറത്തിറക്കിയത്. ഇവയുടെ വിപണനോദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു.

പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കര്‍ഷകസഹായ പദ്ധതിയായ എച്ച്‌ടുഎഫിന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. കേന്ദ്രസര്‍ക്കാറിന്റെ 3 കോടി രൂപയുടെ ധനസഹായത്തോടെ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളില്‍ പുതുതായി സ്ഥാപിക്കുന്ന ബള്‍ക്ക് മില്‍ക്ക് കൂളര്‍ യൂണിറ്റിന്റെ അനുമതി പത്രവും, അംഗങ്ങളുടെ കെട്ടിടങ്ങള്‍ക്ക് പ്രകൃതിക്ഷോഭ മൂലം ഉണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്‍വഹിച്ചു. കൂടാതെ, കര്‍ഷകരുടെ പശുവോ, കിടാവോ ചത്താല്‍ 15,000 രൂപ, 10,000 രൂപ വീതമുള്ള ധനസഹായത്തിന്റെ വിതരണവും മന്ത്രി നടത്തി.

Related Articles

Back to top button