Uncategorized

വി.നാഗ്‌ദാസ് കേന്ദ്ര ലളിതകലാ അക്കാഡമി ചെയര്‍മാന്‍

“Manju”

ന്യൂഡല്‍ഹി: പ്രമുഖ മലയാളി ഗ്രാഫിക്‌സ് ചിത്രകാരന്‍ പ്രൊഫ.വി. നാഗ്‌ദാസിനെ കേന്ദ്ര ലളിത കലാ അക്കാഡമി ചെയര്‍മാനായി നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. തിങ്കളാഴ്ച ചുമതലയേല്‍ക്കും. നാഗ‌്ദാസ് 1982ല്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് പെയിന്റിംഗില്‍ ഡിപ്ലോമയും 1984ല്‍ വിശ്വഭാരതി യൂണിവേഴ്‌സിറ്റി ശാന്തിനികേതനില്‍ നിന്ന് ഗ്രാഫിക് ആര്‍ട്‌സില്‍ പോസ്റ്റ് ഡിപ്ലോമയും നേടി.

കേന്ദ്ര ലളിതകലാ അക്കാഡമിയുടെ ദേശീയ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ പ്രിന്റ് ബിനാലെ അവാര്‍ഡ്, ഭാരത് ഭവന്‍ അവാര്‍ഡ്, ..എഫ്..സി.എസ് അവാര്‍ഡ്, കേരള ലളിതകലാ അക്കാഡമിയുടെ ഗോള്‍ഡ് മെഡല്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ ഖൈരാഗഡിലുള്ള ഇന്ദിര കലാ സംഗീത് വിശ്വവിദ്യാലയയില്‍ ഗ്രാഫിക്‌സ് വിഭാഗം തലവനായിരുന്നു.

Related Articles

Back to top button