Uncategorized

കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനിയുടെ മരണം; ഡ്രൈവര്‍ അറസ്റ്റില്‍

“Manju”

തിരുവനന്തപുരം: കല്ലമ്പലത്ത് കാര്‍ പാഞ്ഞുകയറി വിദ്യാര്‍ഥിനി മരിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 3.30ന് നടന്ന അപകടത്തില്‍ കോളജ് വിദ്യാര്‍ത്ഥിനി മരണപ്പെടുകയും 16 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കല്ലമ്പലം കെടിസിടി കോളജിലെ പിജി വിദ്യാര്‍ഥിനി ശ്രേഷ്ഠ എം. വിജയ് ആണ് മരിച്ചത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നില്‍ ഇടിക്കുകയും തുടര്‍ന്ന് ഇവിടെ നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

മറ്റൊരു വിദ്യാര്‍ത്ഥിനി ആല്‍ഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

 

Related Articles

Check Also
Close
Back to top button