Uncategorized

പ്രതികൂല സന്ധികളെ കീഴടക്കാനുതകുന്ന ആത്മശക്തിയാണ് ആത്മീയത – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

പുനലൂർ : ആത്മീയത എന്നത് ഒരാളെ എല്ലാതരത്തിലുമുള്ള രൂപാന്തരപ്പെടുത്തലാണെന്നും, അത് ഏത് പ്രതികൂലസന്ധികളെയും കീഴടക്കുവാനുതകുന്ന ആത്മശക്തിയാണ് നൽകുന്നതെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. പുനലൂർ മാർത്തോമ ദയറ സംഘടിപ്പിച്ച നോമ്പാചരണത്തിൽ പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഫെബ്രുവരി 19 മുതൽ ഏപ്രിൽ 09 വരെ 41 ദിവസങ്ങളിലായി നടക്കുന്ന നോമ്പാചരണത്തിൽ അഭിവന്ദ്യ ഡോ.യുയാക്കീം മാർ കുറിലോസ് സഫർഗൺ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ.ജോസഫ് മാർ ബർണാബസ് സഫർഗൺ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, അഭിവന്ദ്യ ഗ്രിഗോറിയോസ് മാർ കുറിലോസ് മെത്രാപ്പോലീത്ത, ഡോ ജോർജ് മാത്യു കോന്നി, മുക്കടം നിർമ്മലഗിരി ആശ്രമം ഫാ.ജുബി സി.എം.ഐ., ഇലന്തൂർ സന്ന്യാസി സമൂഹത്തിലെ സിസ്റ്റർ നിർമ്മല എന്നിവരാണ് നോമ്പാചരണത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ അനുഗ്രഹപ്രഭാഷണം നടത്തുന്നത്.

Related Articles

Back to top button