Uncategorized

”ടിക്കിംഗ് ടൈം ബോംബ്”, ‘300 കിലോ ഭാരം 165 കിലോയാക്കി യുവാവ്

“Manju”

യു.എസിലെ മിസിസിപ്പിയിലെ ഒരു യുവാവ് ഏകദേശം 165 കിലോഗ്രാം ശരീരഭാരം കുറഞ്ഞ കാലയളവില്‍ കുറച്ചു. താന്‍ ഒരു “ടിക്കിംഗ് ടൈം ബോംബ്” ആണെന്നും അധികകാലം ജീവിച്ചിരിക്കില്ലെന്നും ഒരു ഡോക്ടര്‍ പറഞ്ഞതിന് ശേഷമാണ് 300 കിലോഗ്രാം ഭാരമുള്ള യുവാവ് ശരീരഭാരത്തില്‍നിന്ന് ഗണ്യമായ അളവ് കുറവ് വരുത്തിയത്.
കൂടുതല്‍ കാലം ജീവിക്കണം എന്ന ആഗ്രഹമാണ് ശരീരഭാരം കുറക്കാന്‍ പ്രേരണയായത്. 42കാരനായ നിക്കോളാസ് ക്രാഫ്റ്റ് ആണ് കഥാപാത്രം. 2019ലാണ് നിക്കോളാസിന് ശരീരഭാരം അമതമായി ചികിത്സ തേടുന്നത്.
ഡോക്ടറുടെ നിര്‍ദേശപ്രകാരം ഭാരം കുറക്കാന്‍ തന്നെ തീരുമാനിച്ചു. 2019ല്‍ തന്റെ ഭാരം കുറക്കാനുള്ള യാത്ര ആരംഭിച്ചു. ഡയറ്റിംഗിലൂടെ ആദ്യ മാസത്തില്‍ ഏകദേശം 18 കിലോ കുറക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് സംസാരിച്ച 42-കാരന്‍ കുട്ടിക്കാലം മുതല്‍ തന്റെ ഭാരവുമായി മല്ലിടുകയാണെന്നും ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് 136 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും പറയുന്നു.
“വിഷാദം എന്നെ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചു. എനിക്ക് വേണ്ടത് പോലെ ചുറ്റിക്കറങ്ങാന്‍ കഴിഞ്ഞില്ല. സാധാരണ വാഹനങ്ങളില്‍ കയറാന്‍ കഴിയാറില്ല. ഭാരം കാരണം കുടുംബ പരിപാടികള്‍ക്ക് പോകുന്നതും യാത്ര ചെയ്യുന്നതും പോലും നിര്‍ത്തി. ശരീരവേദന, കാല്‍മുട്ട് വേദന, ശ്വാസതടസ്സം എന്നീ അസുഖങ്ങള്‍ ബുദ്ധിമുട്ടിച്ചു. എന്റെ ഭാരപ്രശ്നത്തില്‍ ഞാന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍, മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഞാന്‍ മരിക്കുമെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. അങ്ങനെ ഭാരം കുറക്കാന്‍ ഞാന്‍ സ്വയം തുനിഞ്ഞിറങ്ങി” – ക്രാഫ്റ്റ് പറഞ്ഞു. വണ്ണം കുറക്കാന്‍ തന്നെ പ്രോത്സാഹിപ്പിച്ചത് മുത്തശ്ശിയാണെന്നും ക്രാഫ്റ്റ് പറഞ്ഞു.

Related Articles

Back to top button