KeralaKozhikodeLatest

അങ്ങോട്ട് കൊടുത്തത് തിരികെ തന്ന് കടം തീർത്ത് കടലും കോഴിക്കോട് ചാലിയാര്‍ തീരത്തെ വീടുകളിലേക്ക് കടല്‍ അടിച്ചു കയറ്റിയത് ടൺ കണക്കിന് വേസ്റ്റ്

“Manju”

കോഴിക്കോട്: ദിവസങ്ങളായി ഒഴുകിയെത്തുന്ന പ്രളയജലത്തിനൊപ്പം ടണ്‍ കണക്കിന് മാലിന്യം കൂടി ഒഴുകി എത്തിയതോടെ ദുരിത കയത്തിലാണ് കോഴിക്കോട് ചാലിയാര്‍ തീരത്തെ ഒരുപറ്റം കുടുംബങ്ങള്‍. വന്‍മര കക്ഷണങ്ങള്‍ക്കൊപ്പം,പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെയാണ് കടല്‍ക്ഷോഭത്തില്‍ തീരദേശവാസികളുടെ വീടുകളിലേക്ക് ഒഴുകിയെത്തിയത്. ഭൂരിഭാഗം വീടുകളില്‍ ചെളിയും,മാലിന്യവും നിറഞ്ഞതോടെ പലരും ബന്ധു വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്.

ഇതിനിടെ വീണ്ടും കടല്‍ക്ഷോഭം ഉണ്ടായാല്‍ മാലിന്യം ഒഴുകിയെത്തുമെന്ന ആശങ്കയുമുണ്ട്. എല്ലാ കാലവര്‍ഷത്തിലും പ്രദേശവാസികളുടെ അവസ്ഥ ഇതു തന്നെയാണ്. അതിനാല്‍ എത്രയും വേഗം കടല്‍ഭിത്തി നിര്‍മ്മിക്കണമെന്നാണ് തീരദേശവാസികള്‍ പറയുന്നത്‌.

Related Articles

Back to top button