Uncategorized

ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥിനകള്‍ മാതൃകയായി

“Manju”

നമ്മൾ ദാനം ചെയ്യുന്ന മുടി കാൻസർ രോഗികൾക്ക് ലഭിക്കുമെന്നു കരുന്നെങ്കിൽ അത്  വെറുതെയാണ് - Read Article ⭐️

കാഞ്ഞിരപ്പള്ളി : ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് മാതൃകയായി പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ വിദ്യാര്‍ത്ഥികളും അധ്യാപികമാരും. പങ്കുവെയ്ക്കലിലൂടെ കരുതലും കാവലും എന്ന ലക്ഷ്യത്തിലൂടെ വനിതാദിനത്തിലാണ് വ്യത്യസ്ത ആശയവുമായി കോളേജ് എത്തുന്നത്. മുടി പങ്കുവെയ്ക്കലിലൂടെ അശരണരും ആശയറ്റവരുമായ രോഗികള്‍ക്ക് രോഗം ഭേദമായി തിരിച്ചുവരവിനുള്ള ആത്മവിശ്വാസവും പൊന്‍കിരണവുമാണ് പങ്കുവെയ്ക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികളും അധ്യാപകരും പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തക നിഷജോസ് മുഖ്യാതിഥിയായി പങ്കെടുത്തു.16 ഇഞ്ച് മുടി പ്രത്യേക ഒരുക്കങ്ങള്‍ക്കും പരിപാലനത്തിനും ശേഷമാണ് മുറിച്ച് നല്‍കുന്നത്.

Related Articles

Back to top button