InternationalLatest

ദുരൂഹതകളുമായി അനുനിമിഷം വലുതാകുന്ന ഭീമന്‍ ഗര്‍ത്തം

200 മീറ്റര്‍ ആഴത്തില്‍ കാണുന്ന ഗര്‍ത്തം എങ്ങനെ സംഭവിച്ചുവെന്നറിയാതെ അമ്പരന്ന് ഗവേഷകര്‍

“Manju”

സാന്‍റിയാഗോ: ചിലിയെ അമ്പരപ്പിച്ച്‌ വിജനമായ ഭൂമിയില്‍ സിംഗ്ഹോള്‍ (വലിയ ഗര്‍ത്തം) രൂപപ്പെട്ടു.
82 മീറ്റര്‍ വ്യാസത്തിലുള്ള ഈ ദുരൂഹ ഗര്‍ത്തം അനുനിമിഷം വലുതാകുകയാണെന്നതാണ് ഒരേസമയം അമ്ബരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്നത്. സംഭവം നാഷണല്‍ സര്‍വീസ് ഓഫ് ജിയോളജിയുടെ ഉദ്യോഗസ്ഥര്‍ വിശദമായി അന്വേഷിച്ച്‌ വരികയാണ്.
ഒരു കനേഡിയ ഖനി കമ്പനിയുടെ ഉടമസ്ഥതയില്‍പ്പെട്ട ഭൂമിയിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഗര്‍ത്തത്തിനുള്ളില്‍ ലോഹങ്ങളോ മറ്റ് മെറ്റലുകളുടെ സാന്നിധ്യമോ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ജലാംശത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു.
മേഖലയില്‍ നേരത്തെ സമാന രീതിയിലുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല. അതേസമയം ഖനന പ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതമായാണ് ഇത്തരത്തിലുള്ള ഗര്‍ത്തം രൂപപ്പെടുന്നതെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button