Uncategorized

ചാണകത്തില്‍നിന്നു പേപ്പര്‍

“Manju”

ജയ്പുര്‍: പശുവിന്റെ ചാണകത്തില്‍നിന്നു പേപ്പര്‍ നിര്‍മിച്ചു. ജയ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫ്സെറ്റ് പ്രിന്‍റിംഗ് വ്യവസായി ഭീംരാജ് ശര്‍മയുടെ ഗോകൃതി കമ്പനിയാണു പേപ്പര്‍ നിര്‍മിച്ചത്. ആനപ്പിണ്ടത്തില്‍നിന്നു പേപ്പര്‍ നിര്‍മിക്കാമെങ്കില്‍ എന്തുകൊണ്ടു ചാണകത്തില്‍നിന്ന് ആയിക്കൂടാ എന്ന ചോദ്യത്തിലാണ് 2016ല്‍ ശര്‍മ പരീക്ഷണം ആരംഭിക്കുന്നത്. തുടക്കത്തില്‍ പരാജയം നേരിട്ടെങ്കിലും പിന്നീടു സംരംഭം വിജയകരമായി.

തുടക്കത്തില്‍ പെട്ടി, ഡയറി, കവര്‍ എന്നിവയാണു നിര്‍മിച്ചിരുന്നത്. ഇന്ന് പേപ്പര്‍ അടിസ്ഥാനമാക്കിയുള്ള നൂറിലധികം ഉത്പന്നങ്ങള്‍ ശര്‍മയുടെ കമ്പനി പുറത്തിറക്കുന്നുണ്ട്. അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കു കമ്പനി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഒരു ഷീറ്റ് പേപ്പറില്‍ 40 ശതമാനമാണു ചാണകം. ഒരു ദിവസം നിര്‍മിക്കുന്ന 3,000 ഷീറ്റ് പേപ്പറിനായി 600 കിലോ ചാണകം ആവശ്യമായി വരുന്നുണ്ടെന്നു ശര്‍മ പറഞ്ഞു.

Related Articles

Back to top button