IndiaLatest

പ്രധാനമന്ത്രി ഇന്ന് കര്‍ണാടകയില്‍

“Manju”

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കര്‍ണാടകയിലെത്തും. പുരം പാതയുടെ ഉദ്ഘാടനമാണ് പ്രധാന ചടങ്ങ്. ഉച്ചക്ക് ഒരുമണിക്ക് വൈറ്റ് ഫീല്‍ഡ് മെട്രോ സ്റ്റേഷനിലാണ് ചടങ്ങ്. സത്യസായി ആശ്രമം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ 1.8 കിലോമീറ്റര്‍ ദൂരം റോഡ്ഷോ നടത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയായ വൈറ്റ്ഫീല്‍ഡ് സ്റ്റേഷനിലെത്തുക. നഗരത്തിലെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്ന 13.71 കിലോമീറ്റര്‍ മെട്രോ പാതയാണ് പുതുതായി തുറക്കുന്നത്. 12 സ്റ്റേഷനുകളാണ് ഈ പാതക്കിടയില്‍ ഉള്ളത്. 4,250 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.

ബംഗളൂരു മെട്രോ രണ്ടാംഘട്ടത്തിന്റെ വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പാത നിര്‍മിച്ചത്. കെങ്കേരിയെ ബൈയപ്പനഹള്ളിയുമായി ബന്ധിപ്പിക്കുന്ന പര്‍പ്പിള്‍ ലൈനിന്റെ നവീകരണ ലൈനാണിത്. ബംഗളൂരുവിന്റെ കിഴക്കന്‍ ഐ.ടി ഹബ്ബിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ ഈ ലൈനിന് കഴിയും. വൈറ്റ് ഫീല്‍ഡ്കെ.ആര്‍ പുരം മെട്രോ പാതയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 12 മിനിറ്റിന്റെ ഇടവേളയിലാണ് പാതയിലൂടെ മെട്രോ സര്‍വിസുകളുണ്ടാകുക.

കെ.ആര്‍. പുരത്തുനിന്ന് വൈറ്റ്ഫീല്‍ഡിലേക്ക് 24 മിനിറ്റിനുള്ളില്‍ എത്താന്‍ കഴിയും. മെട്രോ സര്‍വിസ് തുടങ്ങിക്കഴിഞ്ഞാല്‍ പാതയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ സ്റ്റേഷനുകളില്‍നിന്നും സമീപപ്രദേശങ്ങളിലേക്ക് ബി.എം.ടി.സി. ഫീഡര്‍ സര്‍വിസുകളും നടത്തും. ഇതിനായി ബി.എം.ആര്‍.സി.എല്‍. ബി.എം.ടി.സി.യുമായി കരാറിലെത്തിയിരുന്നു. സൈക്കിള്‍ വാടകക്ക് ലഭ്യമാക്കുന്ന സംവിധാനവും ഈ സ്റ്റേഷനുകളില്‍ സജ്ജീകരിക്കും.

ശനിയാഴ്ച രാവിലെ 10.45ന് ചിക്കബെല്ലാപുരയിലെത്തുന്ന നരേന്ദ്ര മോദി ശ്രീ മധുസൂദന്‍ സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്‌ സെന്ററിന്റെ ഉദ്ഘാടനം നടത്തിയ ശേഷമാണ് ബംഗളൂരുവിലെത്തുക. ഈ വര്‍ഷം ഇതുവരെ ആറുതവണ മോദി സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു.

Related Articles

Back to top button