IndiaLatest

ഓൺലൈൻ പഠന സഹായവുമായി എം.എൽ.എയുടെ ടി.വി ചാലഞ്ച്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

ചൊക്ലി: ചൊക്ലി പഞ്ചായത്തിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത നിർദ്ധന വിദ്യാർത്ഥികൾക്ക് തലശേരി എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന ടി.വി ചാലഞ്ചിലൂടെ ആശ്വാസം. മണ്ഡലത്തിലെ കൂടായ്മകൾ, വ്യാപാരികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് ടി.വി ചാലഞ്ച് നടക്കുന്നത്. ചൊക്ലി പഞ്ചായത്തിൻ്റെ പരിധിയിൽ ഇരുപത് നിർദ്ധന വിദ്യാർത്ഥികൾക്കാണ് ടി.വി നൽകുന്നത്.

തലശേരി വാട്സ് ആപ്പ് കൂടായ്മ, വ്യാപാരി വ്യവസായി സമിതി, ഈദ് സൗഹൃദ കൂടായ്മ, പ്രവാസി വ്യവസായി കുറുങ്ങോട് സലീം, ഡോക്ടർമാരായ ശ്രീധരൻ, വസുമതി, സുറോഷ് എന്നിവർ എം.എൽ.എയുടെ ടി.വി ചാലഞ്ചിലേക്ക് ടി.വികൾ കൈമാറി. ബി.ആർ.സിയിൽ നടന്ന ചടങ്ങ് അഡ്വ. എ.എൻ ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ രാഗേഷ് അധ്യക്ഷനായി. എ.ഇ.ഒ സുധി, സി.പി ഷാജി, നിഷാനന്ദ് സംസാരിച്ചു.

 

Related Articles

Back to top button