KeralaLatestThiruvananthapuram

ജീവിത വിജയത്തിലേക്കുള്ള നിക്ഷേപമാണ് നോമ്പും വ്രതാചരണങ്ങളും – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”
കടപ്പാക്കട മുസ്ലീം ജമാഅത്ത് റമദാൻ കാലത്ത് വ്രതാനുഷ്ഠാനത്തിന്റെ മഹത്വം എന്ന വിഷയത്തിൽ സംസാരിക്കുന്ന സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.

കടപ്പാക്കട (കൊല്ലം) : ജീവിത വിജയത്തിലേക്കുള്ള ആത്യന്തികമായ നിക്ഷേപമാണ് നോമ്പും വ്രതാചരണങ്ങളുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. നോമ്പ് വ്യക്തികളെ ജീവിതത്തിലെ ഓരോ കാലത്തിനുമനുസരിച്ച് വിജയിക്കുവാനുള്ള ഇച്ഛാശക്തി ലഭിക്കുവാനുതകുന്നവിധം ശരീരത്തിനേയും മനസ്സിനേയും പരുവപ്പെടുത്തിയെടുക്കുന്നു. ഓരോ വിശ്വാസ പ്രമാണത്തിന്റെയും അടിസ്ഥാനം വ്രതവും നോമ്പും ആചരിക്കലുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസപ്രമാണങ്ങൾക്കനുസരിച്ച് പേര് മാറ്റമുണ്ടാകുമെങ്കിലും ആത്യന്തികമായി വ്രതാനുഷ്ഠാനങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ മതത്തിലും ഒന്നാണ് എന്നും സ്വാമി പറഞ്ഞു. കടപ്പാക്കട മുസ്ലീം ജമാഅത്ത് വ്രതാനുഷ്ഠാനത്തിന്റെ മഹത്വം എന്ന വിഷയത്തിൽ ഇന്ന് വൈകിട്ട് (26-3-2023) 5 മണിക്ക് സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. ഖുർ ആൻ മാനവീകതയുടെ മാർഗ്ഗദർശനം എന്ന വിഷയത്തിൽ മുസ്ലീം പേഴ്സണൽ ലാ ബോർഡ് അംഗം അബ്ദുശുക്കൂർ മൗലവി അൽ ഖാസിമി സംസാരിച്ചു. റമദാനിലെ ഞായറാഴ്ചകളായ മാർച്ച് 26, ഏപ്രിൽ 2,9,16 തീയതികളിൽ വിവിധ ആത്മീയ വിഷയത്തെ മുൻനിർത്തി പ്രഗത്ഭരായവർ സംസാരിക്കും.

ഫോട്ടോ ക്യാപ്ഷൻ : കടപ്പാക്കട മുസ്ലീം ജമാഅത്ത് റമദാൻ കാലത്ത് വ്രതാനുഷ്ഠാനത്തിന്റെ മഹത്വം എന്ന വിഷയത്തിൽ സംസാരിക്കുന്ന സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.

Related Articles

Back to top button