LatestThrissur

തങ്ങാലൂരിൽ മാതൃമണ്ഡലം സത്സംഗം – നന്മയുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക്

“Manju”

തങ്ങാലൂർ (തൃശ്ശൂർ) : ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ‘നൻമയുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ സത്സംഗം നടന്നു. തൃശ്ശൂർ ഏരിയ ചീഫ് ജനനി കല്പന ജ്ഞാനതപസ്വിനി അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ബിന്ദു ജി.ആർ. ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഏരിയ ചീഫ് (സർവ്വീസസ്) ജനനി ആദിത്യ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യം വഹിച്ചു. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം തൃശ്ശൂർ ഏരി‌യ സീനിയർ കൺവീനർ പി.സി.കൃഷ്ണദാസ്, ചാലക്കുടി യൂണിറ്റ് അസിസ്റ്റന്റ് കോർഡിനേറ്റർ മുരുകൻ വി.സി., മാതൃമണ്ഡലം അസിസ്റ്റന്റ് കൺവീനർ (പബ്ലിക് റിലേഷൻസ്) ബിജി ബാബുരാജ്,. ഡെപ്യൂട്ടി കൺവീനർ (പബ്ലിക് റിലേഷൻസ്) ജയലക്ഷ്മി സി.കെ., ഗവേണിംഗ് കമ്മിറ്റി മെമ്പർ മാളവിക വി.എൽ., ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അംഗം വൈഷ്ണവദാസ് വി.എൽ., ഗുരുമഹിമ കോർഡിനേഷൻ കമ്മിറ്റി അംഗം അമൃത കെ. എന്നിവർ ആശംസയർപ്പിച്ചു.

നന്മയുള്ള യുവതലമുറയെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക്- സത്സംഗത്തിലെ ദൃശ്യങ്ങളിലൂടെ

കരുണ കെ.പി., അമൃത കെ. എന്നിവർ ഗുരുവന്ദനവും, സ്മിത എ.എം. ഗുരുവാണിയും വായിച്ചു. മാതൃമണ്ഡലം അസിസ്റ്റന്റ് കൺവീനർ നിധി കെ.ജി. സ്വാഗതവും സീനിയർ മാനേജർ രാജൻ സി.എസ്. നന്ദിയും രേഖപ്പെടുത്തി. നൂറോളം ആത്മ ബന്ധുക്കൾ പങ്കെടുത്ത സത്സംഗത്തിൽ വെച്ച് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു ജി.ആർ. നെ ഏരിയ ചീഫ് ജനനി കല്പന ജ്ഞാനതപസ്വിനി മെമൻറോയും പൊന്നാടയും നൽകി ആദരിച്ചു.

 

Related Articles

Back to top button