IndiaKeralaLatest

കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീട് പണിയണം – സമിതി റിപ്പോര്‍ട്ട്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച്‌ വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാര്‍ശ. അനുവദനീയമായ പരിധിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍നിന്ന് പാറവിലയോടൊപ്പം അധികനികുതി ഈടാക്കണം. പാറക്വാറിനടത്തിപ്പിന് വ്യക്തികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ സര്‍ക്കാര്‍നിയന്ത്രണത്തിലോ കൊണ്ടുവരണം. ഖനനത്തിന് സാമൂഹികനിയന്ത്രണം വേണമെന്നും മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ പരിസ്ഥിതിസമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീംകോടതിവിധിയെത്തുടര്‍ന്ന് പട്ടയഭൂമിയിലെ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന ആശങ്കയ്ക്കിടെയാണ് സമിതിറിപ്പോര്‍ട്ട് പ്രസക്തമാകുന്നത്. ചട്ടഭേദഗതികൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ നിയമസഭാസമിതിശുപാര്‍ശയടക്കമുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.

പട്ടയഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് റവന്യൂവകുപ്പിന്റെ എതിര്‍പ്പില്ലാ രേഖവേണമെന്ന കോടതിവിധിയോടെ അത്തരം ഭൂമിയില്‍ ഗാര്‍ഹിക, കാര്‍ഷികാവശ്യങ്ങള്‍ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് ഭൂപതിവ് ചട്ടം ഭേദഗതിചെയ്യുന്നതടക്കമുള്ള, ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം ശാസ്ത്രീയവും പ്രകൃതിസൗഹൃദവുമാക്കാന്‍ ഖനനനയം ആവിഷ്കരിക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാര്‍ശ.

Related Articles

Back to top button