Latest

ആമസോണ്‍ പ്രൈം ചാര്‍ജ് വര്‍ധന ഡിസംബര്‍ മുതല്‍

“Manju”

ആമസോണ്‍ പ്രൈം ചാര്‍ജിന്റെ വര്‍ധനവ് ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ തന്നെ ഏറ്റവുമധികം പ്രചാരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമാണ് ആമസോണ്‍. ഡിസംബര്‍ 13 മുതല്‍ ചാര്‍ജ് വര്‍ധനവ് നിലവില്‍ വരുമെന്ന് സൂചനകള്‍ വന്നിരുന്നു. പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് കുത്തനെ ഉയര്‍ത്തുവാന്‍ ആമസോണ്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തു വരികയും ചെയ്തിട്ടുണ്ട്. 129 രൂപയുണ്ടായിരുന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് ഇനി മുതല്‍ 179 രൂപ നല്‍കേണ്ടി വന്നേക്കും.

ചാര്‍ജ് വര്‍ധിക്കുമെന്ന സൂചനയോടുകൂടി ആമസോണിന്റെ ഒരു സ്ക്രീന്‍ഷോട്ടും പുറത്തുവന്നിട്ടുണ്ട്. അങ്ങനെ വന്നാല്‍, 999 രൂപയുടെ ഇപ്പോഴുള്ള ഒരു വര്‍ഷത്തേക്കുള്ള പ്ലാനിന് 500 രൂപ അധികം നല്‍കേണ്ടതായി വരും. നിലവില്‍ പഴയ പ്ലാന്‍ ഉപയോഗിക്കുന്നവരെ ചാര്‍ജിലുള്ള മാറ്റം ബാധിക്കുകയില്ല.

Related Articles

Back to top button