IndiaLatest

‘ഗജ് ഉത്സവ്-2023’: ദ്വിദിന സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി അസമിലേക്ക്

“Manju”

ഗുവാഹത്തി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അസമിലെത്തും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണ് രാഷ്‌ട്രപതിയുടെ സംസ്ഥാന സന്ദര്‍ശനത്തെ കുറിച്ച്‌ അറിയിച്ചത്. ദ്വിദിന സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് അവലോകനം ചെയ്തു. ഏപ്രില്‍ 6 മുതല്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന രാഷ്‌ട്രപതിയ്‌ക്ക് ആതിഥേയത്വം വഹിക്കാന്‍ അസം കാത്തിരിക്കുകയാണ്മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

ഏപ്രില്‍ 6, 7 തീയതികളില്‍ നടക്കുന്ന ഗജ് ഉത്സവ്-2023′-ല്‍ പങ്കെടുക്കാനാണ് രാഷ്‌ട്രപതി അസമിലെത്തുന്നത്. കാസിരംഗ ദേശീയ ഉദ്യാനം സന്ദര്‍ശിക്കുന്ന രാഷ്‌ട്രപതി ആന സഫാരിയില്‍ പങ്കെടുക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പരിസ്ഥിതി, വനം വകുപ്പുകള്‍ സംയുക്തമായാണ് ഗജ് ഉത്സവ് സംഘടിപ്പിക്കുന്നത്.

ഏഷ്യന്‍ ആനകളെ സംരക്ഷിക്കാനും സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ആനകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ലക്ഷ്യമിട്ടാണ് ഗജ് ഉത്സവ് സംഘടിപ്പിക്കുന്നത്.

Related Articles

Back to top button