KeralaLatest

ബത്തേരി ശാന്തിഗിരി ആശ്രമത്തില്‍ പ്രതിഷ്ഠാപൂര്‍ത്തീകരണം ഇന്ന്

ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനി നിര്‍വഹിക്കും.

“Manju”
 ഇന്ന് ശിഷ്യപൂജിത പ്രതിഷ്ഠാപൂര്‍ത്തീകരണം നിർവ്വഹിക്കുന്ന ബത്തേരി ശാന്തിഗിരി ആശ്രമം (ആകാശ വ്യൂ)

സുല്‍ത്താന്‍ബത്തേരി: നമ്പ്യാര്‍കുന്ന് ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് പ്രതിഷ്ഠാപൂര്‍ത്തീകരണം നടക്കും. ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി രാവിലെ 9 മണിക്ക് പ്രാര്‍ത്ഥനാലയത്തില്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിക്കും.

വ്രതശുദ്ധിയോടെ മനസ്സും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ നിറവില്‍ പ്രാർത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തിലാണ് പ്രതിഷ്ഠാപൂർത്തീകരണം നടക്കുന്നത്.

പര്‍ണ്ണശാലയില്‍ ഗുരുവിന്റെ ചിത്രം പ്രതിഷ്ഠിക്കും. ചടങ്ങുകള്‍ക്ക് ശേഷം ഭക്തര്‍ക്കും നാട്ടുകാര്‍ക്കും ശിഷ്യപൂജിത ദര്‍ശനം നല്‍കും.

തുടിത്താളം ഗോത്രകലാസംഘം അവതരിപ്പിക്കുന്ന ആദിവാസി നൃത്തങ്ങളും പാട്ടുകളും കൊണ്ട് ആശ്രമാന്തരീക്ഷം മുഖരിതമാകും. പണിയന്‍മാരുടെയും കാട്ടുനായ്ക്കന്‍മാരുടെയും ഊരാളിക്കുറുമന്‍മാരുടെയും വട്ടക്കളികളും കോല്‍ക്കളികളും അരങ്ങേറും. കമ്പളനാട്ടിയുടെ ചുവടുകള്‍ കൊണ്ട് അവിടം താളനാദസാന്ദ്രമാക്കും. ആദിവാസി ചെണ്ടകളുടെ ത്രസിപ്പിക്കുന്ന നാദം ഉയര്‍ന്നുപൊങ്ങും. തുടിയും ചീണവും തീര്‍ക്കുന്ന താളവും ഈണവും സംഗീതലഹരി പകരും.

12 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ആശ്രമം ജനറല്‍സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും. ഗോത്രവിഭാഗങ്ങള്‍ക്കുളള ‘സ്നേഹദീപം’ സഹായപദ്ധതിയുടെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയും ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എയും നിര്‍വഹിക്കും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മോര്‍ സ്തെഫാനോസ് മെത്രപ്പൊലീത്ത, വയനാട് സിറിയന്‍ മലങ്കര സഭ ബിഷപ്പ് ജോസഫ് മാര്‍ തോമസ്, സ്വാമി ഹംസാനന്തപുരി (നരനാരായണ അദ്വൈതാശ്രമം, മീനങ്ങാടി ), ദീക്ഷാമൃത ചൈതന്യ (മാതാ അമൃതാനന്ദമയി മഠം, മാനന്തവാടി) , സിസ്റ്റര്‍ ഷീല ബഹന്‍ (ബ്രഹ്മകുമാരീസ്, കല്‍പ്പറ്റ) എന്നിവര്‍ മഹനീയസാന്നിദ്ധ്യമാകും.

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ റ്റി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, സി.പി.ഐ ജില്ലാ സെക്രട്ട്രി ഇ.ജെ.ബാബു, ബി.ജെ.പി. ജില്ലാകമ്മിറ്റി പ്രസിഡന്റ് പ്രശാന്ത മലവയല്‍, പി.എം. ജോയ്, സതീശ്. ജി, ജയപ്രകാശ്. കെ, കെ.റഫീക്ക്, കെ.ബി. പ്രേമാനന്ദന്‍, കെ.പി.മധു, റ്റി.മുഹമ്മദ്, അമല്‍ ജോയ്, ഒ.കെ.ജോണി, വി.വി.ബേബി, ബീനവിജയന്‍, സുരേഷ് താളൂര്‍, നസറുദ്ദീന്‍, പ്രസന്ന ശശീന്ദ്രന്‍, ഷീല പുഞ്ചവയല്‍, ഷീജ സതീശ്, ടിജി ചെറുതോട്ടില്‍, ഉസ്മാന്‍. എന്‍.എ, അനിത കല്ലൂര്‍, എം.എ. ദിനേശ് കുമാര്‍, വി.ടി.ബേബി, ബാലന്‍.വി, സുരേന്ദ്രന്‍ ആവേത്താന്‍, ഉദയകുമാര്‍. എ.എം, ടി.പി.യൂനസ്, അബ്ദുള്‍ഖാദര്‍ ഫൈസി, ഹരിദാസന്‍. പി.എസ്, ബിജു.പി.സി, റാഷിദ് ഗസാലി കൂലിവയല്‍, ഓമനക്കുട്ടന്‍, അഷറഫ്.കെ.എ, രാജഗോപാലന്‍.കെ, രാമകൃഷ്ണന്‍, ഗോപാലന്‍ മാസ്റ്റര്‍, കൃഷ്ണദാസ് ചെമ്പകകുണ്ട്, കെ.സി.കെ.തങ്ങള്‍, വിശ്വംഭരന്‍, സുരേഷ്.എം.എ, പീതാംബരന്‍ മാസ്റ്റര്‍, നൌഫല്‍ സാദിഖ്, ശശി. പി.കെ, സുശീല. എന്‍.വി, അനന്ദു കൃഷ്ണന്‍, ശാന്തിനി എസ് എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സനല്‍കുമാര്‍.കെ.കെ സ്വാഗതവും ഏരിയ മാനേജര്‍ പുരുഷോത്തമന്‍.എം.കെ കൃതജ്ഞതയും ആശംസിക്കും.

വിവിധ മേഖലകളില്‍ നിസ്തുല സേവനങ്ങള്‍ നല്‍കിയ വ്യക്തികളെയും ആശ്രമത്തിന്റെ ആദ്യകാലപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും. വൈകിട്ട് 6 ന് ദീപപ്രദക്ഷിണം . രാത്രി 8 ന് പഴമയുടെ ഉത്സവമായി പാരമ്പര്യ വാദ്യഘോഷങ്ങൾ സമ്മേളിക്കുന്ന മ്യൂസിക് ഫ്യൂഷനും കലാപരിപാടികളും അരങ്ങേറും.

Related Articles

Back to top button