KeralaLatest

വയനാട് ജില്ലാ ആശുപത്രിയില്‍ മൊബൈല്‍ ഐ.സി.യു

“Manju”

വയനാട് ജില്ലാ ആശുപത്രിയിൽ മൊബൈൽ ഐ.സി.യു യൂണിറ്റും | Keralaonlinenews

ശ്രീജ.എസ്

വയനാട്: ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സാ സൗകര്യങ്ങളുമായി അത്യാധുനിക മൊബൈല്‍ ഐ.സി.യു യൂണിറ്റ് . ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഏക മൊബൈല്‍ യൂണിറ്റാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ യാഥാര്‍ത്ഥ്യമായത്. . ആര്‍ കേളു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവിലാണ് ആത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ യൂണിറ്റ് സജ്ജമാക്കിയത്.

നിലവില്‍ ജില്ലാ ആശുപത്രിയില്‍ ആറ് ആംബുലന്‍സുകളാണ് ഉള്ളത് ഇതിനു പുറമെയാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ ഐ സി യു യൂണിറ്റ് സജ്ജമാകുന്നത്. ജീവന്‍ രക്ഷാ ഉപാധികളും 24 മണിക്കൂര്‍ ഡോക്ടറുടെ സേവനവും മൊബൈല്‍ ഐ സി യുവില്‍ ഉണ്ടായിരിക്കും.

Related Articles

Back to top button