IndiaInternationalKeralaLatest

അമേരിക്കന്‍ പ്രസിഡന്റായി ഭരിക്കും, ഇവിടെ ബ്ലൂ സ്റ്റേറ്റും റെഡ് സ്റ്റേറ്റുമുണ്ടാവില്ല’- അമേരിക്കന്‍ ജനതക്ക് ഉറപ്പ് നൽകി ബൈഡൻ

“Manju”

സിന്ധുമോൾ. ആർ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച്‌ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്‍. പ്രസിഡന്റ് പദവിയിലെത്തിയാല്‍ താന്‍ അമേരിക്കക്കാരുടെ പ്രസിഡന്റായിരിക്കുമെന്നും തനിക്ക് മുന്‍പില്‍ ചുവപ്പ് നീല സംസ്ഥാനങ്ങള്‍ എന്ന വ്യത്യാസമുണ്ടാകില്ലെന്നും ബൈഡന്‍ ഉറപ്പു നല്‍കി.

വിജയിക്കുമെന്നതില്‍ പ്രതീക്ഷയുണ്ടെന്നും എങ്കിലും വിജയപ്രഖ്യാപനം നടത്താന്‍ ഈ ഘട്ടത്തില്‍ തയ്യാറല്ലെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം യു.എസ് സെനറ്റര്‍ ബെര്‍നി സാന്‍ഡേഴ്സ് ബൈഡന്റെ വിജയം പ്രവചിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ട്രെന്റ് പരിശോധിക്കുകയാണെങ്കില്‍ ജോ ബൈഡനും ജനാധിപത്യവും വിജയിക്കുമെന്ന് അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി. നിലവില്‍ 264 ഇലക്‌ട്രല്‍ വോട്ടുകളാണ് ബൈഡന്‍ നേടിയത്. 214 ഇലക്‌ട്രല്‍ വോട്ടാണ് ട്രംപിന് ലഭിച്ചത്.

Related Articles

Back to top button