IndiaLatest

കര്‍ഷകര്‍ക്കായി ‘അന്ന മഹോത്സവ്’ സംഘടിപ്പിക്കാൻ യോഗി സര്‍ക്കാര്‍

“Manju”

ലക്നൗ: ചെറുധാന്യങ്ങളുടെ ഉല്‍പാദനത്തിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ ‘അന്ന മഹോത്സവം’ സംഘടിപ്പിക്കാൻ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഒക്‌ടോബര്‍ 27 മുതല്‍ 29 വരെയാണ് ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി പ്രതിഷ്ഠാനില്‍ സംസ്ഥാനതല മില്ലറ്റ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും.

കാര്‍ഷിക സര്‍വകലാശാലകളിലെയും മറ്റ് കോളേജുകളിലെയും അദ്ധ്യാപകരും കുട്ടികളും ‘അന്ന മഹോത്സവ’ത്തില്‍ പങ്കെടുക്കും. ആദ്യ ദിവസം ലഖ്‌നൗ, കാണ്‍പൂര്‍, അയോദ്ധ്യ, ബസ്തി, അസംഗഡ്, ദേവിപട്ടൻ ഡിവിഷനുകളില്‍ നിന്നുള്ള കര്‍ഷകരാണ് പരിപാടിയില്‍ പങ്കെടുക്കുക. ഒക്‌ടോബര്‍ 28-ന് സഹാറൻപൂര്‍, മീററ്റ്, അലിഗഡ്, ആഗ്ര, മൊറാദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും 29-ന് ഗോരഖ്പൂര്‍, ബറേലി, വാരണാസി, ഝാൻസി, ചിത്രകൂട്, പ്രയാഗ്‌രാജ്, മിര്‍സാപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരും ‘അന്ന മഹോത്സവ’ത്തിന്റെ ഭാഗമാകും.

Related Articles

Back to top button