Santhigiri News

നവഒലി ജ്യോതിര്‍ദിനം 24 സര്‍വ്വമംഗളസുദിനം : പ്രതിനിധി സമ്മേളനം ആരംഭിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ആശ്രമം സാംസ്കാരിക വിഭാഗങ്ങളും, അഡ്വൈസറികമ്മിറ്റിയും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് ആരംഭിച്ചു. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുന്നു.  സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കും. മലങ്കര സഭ തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.മാത്യൂസ് മാര്‍ പോളി കാര്‍പ്പസ് മുഖ്യപ്രഭാഷണം നടത്തും. മുൻ എം.പി. പന്ന്യന്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായും  ജപ്പാനിലെ ഹോക്കന്‍ ഫുക്കുഷി ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഹിരാകോ കോയികേ വിശിഷ്ടാതിഥിയായും ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു.. ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മേധാവി സ്വാമി ജനനന്മ ജ്ഞാന തപസ്വി മഹനീയസാന്നിദ്ധ്യമായി. ആശ്രമം അഡ്വൈസറി കമ്മിറ്റി രക്ഷാധികാരികളും അഡ്വൈസര്‍മാരും, സാംസ്കാരിക സംഘടനാ ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

Related Articles

Back to top button