IndiaKeralaLatest

പാവപ്പെട്ടവര്‍ക്ക് മാസം 6000, യുഡിഎഫ് പ്രകടന പത്രിക

“Manju”

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി അനേകം ക്ഷേമ പദ്ധതികള്‍ വാഗ്ദാനം ചെയ്തു കൊണ്ട് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും. ശബരിമല ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരും. മാസംതോറും പാവപ്പെട്ടവര്‍ക്ക് ധനസഹായം, വെള്ളക്കാര്‍ഡുകാര്‍ക്ക സൗജ്യന റേഷന്‍, സാമൂഹ്യ പെന്‍ഷന്‍ ഉയര്‍ത്തും തുടങ്ങിയവയെല്ലാം പ്രകടനപത്രികയില്‍ പറയുന്നു. ദരിദ്രര്‍ക്ക് സാമ്പബത്തിക സഹായം ചെയ്യുന്ന ന്യായ് പദ്ധതിയില്‍ ഉന്നിക്കൊണ്ടാണ് യുഡിഎഫ് പ്രകടന പത്രിക.
പ്രകടന പത്രികയില്‍ പാവപ്പെട്ടവര്‍ക്ക് മാസം തോറും 6000 രൂപ നല്‍കി വര്‍ഷം 72,000 രൂപ ധനസഹായം നല്‍കുമെന്ന് പറയുന്നു. സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കുമെന്നും ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത തൊഴില്‍ രഹിതരായ 40 നും 60 നും ഇടയില്‍ പ്രായക്കാരായ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ വീതം നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു. എല്ലാ വെള്ളക്കാര്‍ഡ് ഉടമകള്‍ക്കും അഞ്ചുകിലോ സൗജന റേഷന്‍, പ്രളയത്തിന് മുമ്ബുള്ള രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നും പറയുന്നു. ഭിന്നശേഷിക്കാര്‍ക്ക് വാഹനവും ധനസഹായും വായ്പാ പദ്ധതിയും നടപ്പാക്കും. എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് വൈദ്യൂതി സൗജന്യമാക്കും. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും.
മിനിമം കൂലി 700 ആക്കുമെന്നും റബ്ബറിന്റെ താങ്ങുവില 250 ആക്കുമെന്നും പറയുന്നു. മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് ഇന്ധന സബ്‌സീഡി. മണ്ണെണ്ണയും ഡീസലും സബ്‌സിഡിയില്‍ നല്‍കും. എസ്‌സി എസ്ടി വിഭാഗത്തില്‍ പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് 6 ലക്ഷത്തിന് വീട്. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് നല്‍കുമെന്നും പറയുന്നു. അര്‍ഹരായവര്‍ക്ക് അഞ്ചുലക്ഷം വീട്. ക്ഷേമപെന്‍ഷനുകള്‍ക്കായി പ്രത്യേക കമ്മീഷന്‍ കൊണ്ടുവരുമെന്നും പറയുന്നു. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും. പിഎസ് സി ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്ക് എതിരേ നടപടി സ്വീകരിക്കുമെന്നും വാഗ്ദാനമുണ്ട്. ഇതിനായി പ്രത്യേക നിയമം കൊണ്ടുവരും. കോഴിക്കോട്, തിരുവനന്തപുരം ലൈഫ് മെട്രോ പൂര്‍ത്തിയാക്കും.
ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരും. പ്രകടന പത്രിക പൂര്‍ണ്ണമായും നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രകടന പത്രിക ഗീതയും ബൈബിളും ഖുറാനുമെന്ന് രമേശ് ചെന്നിത്തല. കോവിഡ് ദുരിതത്തില്‍ പെട്ടവര്‍ക്ക് സഹായം കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് തടയിടാന്‍ പീസ് ആന്റ് ഹാര്‍മണി പദ്ധതി,. ‘ഐശ്വര്യ കേരളം ലോകോത്തര കേരളം’ എന്നാണ് ടാഗ് ലൈന്‍. ജനങ്ങളുടെ മാനിഫെസ്‌റ്റോ എന്നാണ് പ്രകടന പത്രികയെ നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ ശ്രമിക്കു​മെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നലെ ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കിയിരുന്നു.

Related Articles

Back to top button