KeralaLatest

ന്യൂനമർദ്ദം ചുഴലിക്കാറ്റായി, കേരളത്തിൽ മഴസാധ്യത

“Manju”

ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ഇന്ന് അർധ രാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും.

കഴിഞ്ഞ ദിവസം ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് മോഖ ചുഴലിക്കാറ്റായി രൂപംകൊണ്ടത്. ദിശ മാറി വടക്ക് കിഴക്ക് സഞ്ചരിക്കാൻ തുടങ്ങുന്ന മോഖ ചുഴലിക്കാറ്റ് നാളെ അതിതീവ്ര ചുഴലിക്കാറ്റ് ആയി രൂപം കൊള്ളും.

മെയ്‌ 14ഓടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നും, മെയ്‌ 14ന് രാവിലെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ പരമാവധി മണിക്കൂറില്‍ 145 km വേഗതയിൽ മോഖ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

 

Related Articles

Back to top button